ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വിമര്‍ശനവുമായി സ്വാതി മാലിവാള്‍ രംഗത്ത്. സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ലെന്ന് സ്വാതി മാലിവാൾ പറഞ്ഞു. തനിക്കെതിരെയുണ്ടായ മര്‍ദ്ദന സംഭവം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും, പരാജയത്തിന് കാരണം സ്ത്രീകളോടുള്ള അനാദരവാണെന്നും സ്വാതി മാലിവാള്‍ ആരോപിച്ചു.
കെജ്രിവാളിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. അതേസമയം, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടായതിനാലാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും സ്വാതി മാലിവാള്‍ വ്യക്തമാക്കി.
