ക്രഷ് ഹെല്‍പ്പര്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യ അഞ്ചിന്

കോഴിക്കോട് : പന്തലായനി ഐസിഡിഎസ് കാര്യലയത്തിന്റെ പരിധിയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സെ.നം. 59 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക്, ക്രഷ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എസ്എസ്എല്‍സി പാസ്സായവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. വാര്‍ഡ് അഞ്ചില്‍ താമസിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്കും പങ്കെടുക്കാം. ഫോണ്‍ – 8281999297.

More From Author

Leave a Reply

Your email address will not be published. Required fields are marked *