കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നേരത്ത ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്പ്പിക്കാനുണ്ടെന്നുമുള്ള തടസവാദം ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.