Your Image Description Your Image Description

ഡല്‍ഹി: ദേശീയപാതാ അതോറിറ്റി ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു. ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നത് ഇന്നു മുതല്‍ കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നു. എന്‍എച്ച്എഐ ടോള്‍ ഫീസ് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ വാഹനമോടിക്കുന്നവര്‍ക്കുള്ള പുതുക്കിയ ടോള്‍ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേ, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ തുടങ്ങിയ റൂട്ടുകളിലെ ടോള്‍ നിരക്കുകള്‍ ഉയരും. രാജ്യത്തുടനീളമുള്ള ഹൈവേകളിലും എക്സ്പ്രസ് വേകളിലും എന്‍എച്ച്എഐ ടോള്‍ നികുതി വര്‍ദ്ധിപ്പിച്ചു. മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഈ മാറ്റത്തിന് കാരണം. എല്ലാ ദേശീയ പാതകള്‍ക്കും എക്സ്പ്രസ് വേകള്‍ക്കുമുള്ള പുതിയ ടോള്‍ നിരക്കുകള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *