Home » Blog » kerala Max » കേന്ദ്ര ജീവനക്കാർക്ക് ആശ്വാസം: ശമ്പള പരിഷ്കരണ ചർച്ചകൾ ഏപ്രിൽ 28 മുതൽ
cash-loan-11

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച എട്ടാം ശമ്പള കമ്മീഷന്റെ നിർണായക കൂടിക്കാഴ്ചകൾ ഈ മാസം അവസാനം നടന്നേക്കും. ഏപ്രിൽ 28 മുതൽ 30 വരെയുള്ള തീയതികളിൽ ഡൽഹിയിൽ വച്ച് വിവിധ തൊഴിലാളി യൂണിയനുകളുമായും അസോസിയേഷനുകളുമായും പ്രാഥമിക ചർച്ചകൾ നടത്താനാണ് സാധ്യത. എല്ലാ സംഘടനകളെയും ഒരേസമയം കാണാൻ കമ്മീഷന് സാധിക്കാത്തതിനാൽ, വരും മാസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നേരിട്ടെത്തി കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ചകൾ തുടരും.

നിലവിൽ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കി ഉയർത്തണമെന്ന് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷീനറി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന ശമ്പളം 72,000 രൂപയാക്കുമെന്ന് ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിവിധ സംഘടനകളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷമേ ശമ്പള പരിഷ്കരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിക്കുകയുള്ളൂ.