Home » Blog » Auto » സ്റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്‌ഐ വിപണിയിൽ
12
കൊച്ചി: നിരത്തുകളിലെ സ്റ്റൈൽ ഐക്കണായ യമഹ ഫാസിനോയുടെ പുത്തൻ പതിപ്പ് വിപണിയിലെത്തി. രൂപഭംഗിയിലും സാങ്കേതിക വിദ്യയിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ‘ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ്’ ഇന്ത്യ യമഹ മോട്ടോർ അവതരിപ്പിച്ചത്. 1.5 ദശലക്ഷം ഉപഭോക്താക്കൾ എന്ന വലിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷവേളയിലാണ് പ്രീമിയം ഡിസൈനുമായി പുതിയ മോഡൽ എത്തുന്നത്.പുതുതലമുറ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്കൂട്ടറിന്റെ പിൻഭാഗത്തെ ഡിസൈനിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നീളം വർദ്ധിപ്പിച്ച റിയർ സെക്ഷൻ, പുതുക്കിയ ടെയിൽ ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, സിഗ്നേച്ചർ ‘V’ ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവ പുതിയ മോഡലിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ആൻസർ ബാക്ക് സൗകര്യമുള്ള കളർ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകളും ഇതിലുണ്ട്.

125 സിസി ബ്ലൂ കോർ ഹൈബ്രിഡ് എഞ്ചിനാണ്  സ്കൂട്ടറിന് കരുത്ത് പകരുന്നത്. സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG) സാങ്കേതികവിദ്യയിലൂടെ ശബ്ദമില്ലാതെ സ്റ്റാർട്ട് ചെയ്യാനും പവർ അസിസ്റ്റ് വഴി മികച്ച വേഗത കൈവരിക്കാനും സാധിക്കും. കളർ ടി.എഫ്.ടി ക്ലസ്റ്റർ, നാവിഗേഷൻ, ആൻസർ ബാക്ക് ഫീച്ചർ തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ പതിപ്പിലുണ്ട്. 76,500 രൂപ മുതൽ 95,200 രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ് ഷോറൂം വില. നഗര യാത്രകളെ പുതിയ അനുഭവമാക്കി മാറ്റുന്ന ഫാസിനോയുടെ ഈ പതിപ്പ് യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിക്കുമെന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഹാജിമെ അയോട്ട പറഞ്ഞു.