രാജ്യത്തെ പിടിച്ചുകുലുക്കിയ ടിസിഎസ് നാസിക്കിലെ ലൈംഗിക പീഡനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ നാലാമതൊരു പെണ്‍കുട്ടി കൂടി പരാതിയുമായി രംഗത്തെത്തി. ലൈംഗികാതിക്രമം പുറത്തായപ്പോള്‍ ഇപ്പോള്‍ കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്തെത്തുന്ന കാഴ്ചയാണ്. ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അധികാരികള്‍ വഗണിച്ചുവെന്നും വിഷയം ഒതുക്കിത്തീർക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് യുവതി പറയുന്നത്. എച്ച്ആർ വിഭാഗവും ഓപ്പറേഷണൽ മാനേജറായ അശ്വിനി ചൈനാനിയും ചേർന്ന് തന്നെ നിശബ്ദയാക്കാൻ ശ്രമിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഈ പരാതി വിട്ടേക്കൂ, ഈ വിഷയം ഉപേക്ഷിക്കൂ,” എന്നായിരുന്നു അധികൃതരുടെ മറുപടി. പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
2023 മേയ് മാസത്തിലാണ് ടിസിഎസില്‍ ജോലിക്ക് കയറിയത്. റസ മേമോൻ എന്ന ഉദ്യോഗസ്ഥനാണ് തന്നെ ശല്യം ചെയ്യാൻ തുടങ്ങിയത്. ട്രെയിനിംഗ് സമയത്ത് താന്‍ ഒറ്റയ്ക്കായപ്പോള്‍ മേമോൻ തന്നെ സമീപിച്ചു. ഓഫീസ് ആശയവിനിമയ സംവിധാനമായ ‘ടീംസിൽ’ തനിക്ക് മറുപടി നല്കാന് നിര്‍ബന്ധിച്ചു. കാര്യങ്ങൾ രഹസ്യമായി വെക്കണമെന്ന് അയാൾ കർശനമായി ആവശ്യപ്പെട്ടു. ഇയാള്‍ പിന്നീട് അടുത്ത് വന്നു തന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. 2023 ജൂൺ മാസത്തിൽ പരാതിപ്പെട്ടു. ഇയാളുടെ ചെയ്തികള്‍ മുന്‍പും ഇത് തന്നെയാണ് എന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. തത്ക്കാലം ഒറ്റയ്ക്ക് ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന ഉപദേശമാണ് നല്‍കിയത്.
പരാതി പറഞ്ഞതോടെ ഒരു സഹപ്രവർത്തകനുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് അയാൾ പ്രചരിപ്പിച്ചു. വിവാഹം കഴിഞ്ഞിട്ടും ശല്യം തുടർന്നുകൊണ്ടിരുന്നു. വിവാഹജീവിതത്തെക്കുറിച്ച് ലൈംഗിക ചുവയുള്ള അശ്ലീല പരാമർശങ്ങൾ നടത്തി. ഭർത്താവിനൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോൾ അത് ഹണിമൂൺ ആണോ എന്ന് ചോദിച്ചിരുന്നു. ഡാനിഷ്, തൗസിഫ് എന്നീ സഹപ്രവർത്തകരെ കൂട്ടുപിടിച്ച് ജോലിഭാരം കൂട്ടി പ്രതികാരം തീർക്കാനും ശ്രമിച്ചു. മാനെജ്മെന്റ് ഇവരെ സംരക്ഷിച്ചു. ഇത് ലൈംഗികാതിക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായി. ഷാരൂഖ് എന്ന ജീവനക്കാരനും തുറിച്ചുനോക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. തന്നോടൊപ്പം പുറത്തുപോകാന്‍ അയാള്‍ നിര്‍ബന്ധിച്ചു. മാനെജ്മെന്റ് നടപടിയെടുക്കാത്തത് കാരണം എല്ലാ ചെയ്തികളും നിര്‍ബാധം നടന്നു.
റസ മേമോൻ, അശ്വിനി ചൈനാനി, ഷാരൂഖ്, എന്നിവർക്കെതിരെ യുവതി പരാതിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യുവതിയുടെ നിയമപോരാട്ടം ഈ പരാതിയില്‍ പ്രതികള്‍ക്ക് കുരുക്കാകും. അതേസമയം ടാറ്റ ടിസിഎസ് ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതയായ വനിതാ ജീവനക്കാരിക്ക് ഇടക്കാല ആശ്വാസം നൽകാൻ നാസിക് കോടതി വിസമ്മതിച്ചു. ഒളിവിൽ കഴിയുന്ന സ്ത്രീ, തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വരെ അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.
