Your Image Description Your Image Description

2026 ഓടെ ഇന്ത്യൻ വിപണിക്കായി ഒരു ഒതുക്കമുള്ളതും താങ്ങാനാവുന്നതുമായ എംപിവി അവതരിപ്പിക്കാനൊരുങ്ങി മാരുതി. YDB എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ മാരുതി കോംപാക്റ്റ് എംപിവി ജപ്പാനിലെ ജനപ്രിയ കെയ് കാറായ സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ട്. ജപ്പാൻ-സ്പെക്ക് സ്പേഷ്യയിൽ വാഗ്ദാനം ചെയ്യുന്ന സ്ലൈഡിംഗ് റിയർ ഡോറിന്റെ അഭാവമാണ് ഇന്ത്യ-സ്പെക്ക് മോഡലിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.

ജപ്പാനിൽ, സുസുക്കി സ്പേഷ്യ ചെറിയ ശേഷിയുള്ള 660 സിസി എഞ്ചിനിലാണ് ലഭ്യമാകുന്നത്. ഇന്ത്യയിലെ പുതിയ മാരുതി കോംപാക്റ്റ് എംപിവിയിൽ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഈ മോട്ടോർ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാം – 5-സ്പീഡ് മാനുവൽ, ഒരു CVT ഓട്ടോമാറ്റിക്.

ജാപ്പനീസ് പതിപ്പ് സുസുക്കി സ്‌പേഷ്യയ്ക്ക് 3,395 എംഎം നീളവും രണ്ട് നിര ഇരിപ്പിടങ്ങളുമുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് വരുന്ന മോഡൽ സ്‌പേഷ്യയേക്കാൾ നീളമുള്ളതായിരിക്കും. പുതിയ മാരുതി കോം‌പാക്റ്റ് എംപിവിയിൽ മൂന്ന് നിര ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ, എർട്ടിഗ, XL6 എന്നിവയ്ക്ക് താഴെയായിരിക്കും പുതിയ മാരുതി എംപിവി സ്ഥാനം പിടിക്കുക. മാരുതി സുസുക്കിയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന എംപിവി ആയിരിക്കും ഇത്. ഏകദേശം 6 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം..

Leave a Reply

Your email address will not be published. Required fields are marked *