Your Image Description Your Image Description

ജീപ്പ് കോംപസ് സാൻഡ്‌സ്റ്റോം എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കി. ഈ എസ്‌യുവിയുടെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി പുതിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില അധിക സവിശേഷതകളും ഇതിൽ ചേർത്തിട്ടുണ്ട്.

50,000 രൂപ വിലമതിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് ആക്‌സസറി പാക്കേജാണിത്. സ്‌പോർട്‌സ്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് (O) എന്നിവയുൾപ്പെടെയുള്ള താഴ്ന്ന വകഭേദങ്ങളിൽ മാത്രമേ ഈ പാക്കേജ് ഉള്ളൂ. ഈ പുതിയ ആക്‌സസറി പാക്കേജിൽ, ഈ വകഭേദങ്ങൾക്ക് യഥാക്രമം 19.49 ലക്ഷം രൂപ, 22.83 ലക്ഷം രൂപ, 25.33 ലക്ഷം രൂപ, 27.33 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

കോംപസ് സാൻഡ്‌സ്റ്റോം എഡിഷന്റെ ബോണറ്റിൽ സാൻഡ്‌സ്റ്റോം പ്രമേയമുള്ള ഡെക്കലുകളും ഫ്രണ്ട് ഫെൻഡറിൽ ഒരു സാൻഡ്‌സ്റ്റോം ബാഡ്‍ജും ഉണ്ട്. വാഹനത്തിനുള്ളിൽ ഫ്രണ്ട്, റിയർ ഡാഷ് കാമുകൾ, പ്രോഗ്രാമബിൾ ആംബിയന്റ് ലൈറ്റിംഗ്, പുതിയ ഫ്ലോർ മാറ്റുകൾ, പുതിയ സീറ്റ് കവറുകൾ, ഒരു സാൻഡ്‌സ്റ്റോം ബാഡ്‍ജ് എന്നിവയും ഉണ്ട്. അതേസമയം ജീപ്പ് കോംപസ് മോഡൽ നിരയിൽ 173bhp, 2.0L ഡീസൽ, 163bhp, 1.4L ടർബോ പെട്രോൾ എഞ്ചിനുകൾ ലഭ്യമാണ്. 6-സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *