Your Image Description Your Image Description

ധനുഷ് ചിത്രം നിലാവുക്ക് എൻമേല്‍‌ എന്നടി കോപം ഒടിടിയിലേക്ക്.  ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം മാര്‍ച്ച് 21ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്.ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും ധനുഷ് തന്നെയാണ്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക എന്നതും പ്രധാന പ്രത്യേകതയാണ്.തമിഴകത്തിന്റെ ധനുഷ് നായകനായി ഒടുവില്‍ വന്നത് രായനാണ്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടിയില്‍ അധിക നേടിയിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഞെട്ടിക്കുന്ന പ്രകടനം ധനുഷ് നടത്തിയതായി ഒടിടിയില്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *