Your Image Description Your Image Description

പാകിസ്ഥാൻ മുൻ താരങ്ങളായ വസീം അക്രം, ഷുഹൈബ് അക്തർ തുടങ്ങിയവർക്കെതിരെ രൂക്ഷ വിമർശനവുമായി യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായായതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ വിമർശനം ഉന്നയിച്ചതിനാണ് യോഗ്‌രാജ് രംഗത്ത് വന്നത്.

താരങ്ങളെ മെന്റർ ചെയ്യുന്നതിനേക്കാൾ കമന്ററിക്കും സാമ്പത്തിക നേട്ടങ്ങൾക്കും മുൻഗണന നൽകുന്നവരാണ് ഇവരെന്ന് യോഗ്‌രാജ് വിമർശിച്ചു. ഒരു വർഷത്തിനുള്ളിൽ പാകിസ്ഥാൻ ക്രിക്കറ്റിനെ നന്നാക്കാനും കളിക്കാരെ മെച്ചപ്പെടുത്താനും തനിക്ക് കഴിയുമെന്നും അദ്ദേഹം വാദിച്ചു.

വിമർശനത്തെക്കാൾ ശരിയായ മാർഗനിർദേശമാണ് ഇവർക്ക് ആവശ്യമെന്ന് യോഗ്‌രാജ് പറഞ്ഞു. പാകിസ്ഥാനിൽ പ്രതിഭകൾ ഇല്ലെന്ന ധാരണ അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ‘മുൻ ഇന്ത്യൻ കളിക്കാർ സ്വന്തം ടീമിനെതിരെ ഇത്രയും കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കളിക്കാർക്ക് ആത്മവിശ്വാസം കുറവായിരിക്കുന്ന സമയത്ത് ഇങ്ങനെയെല്ലാം പറയുമ്പോൾ അവർ കൂടുതൽ സമ്മർദ്ദത്തിലാകും. കാരണം നിങ്ങളെല്ലാം ഇതിഹാസങ്ങളാണ്, അവർ നിങ്ങളെ ശ്രദ്ധിക്കും’ യോഗ്‌രാജ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *