Home » Blog » Kerala » ലോക്‌ഡൗൺ ഏർപ്പെടുത്തില്ല; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് കേന്ദ്ര സർക്കാർ
11

ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്‌ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ലോക്‌ഡൗൺ ഏർപ്പെടുത്താൻ നിലവിൽ സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നും ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കാരണം ഇന്ധനം, എൽപിജി, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. കോവിഡ് കാലത്തെപ്പോലെയുള്ള സജ്ജീകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത് ഭരണപരമായ തയാറെടുപ്പുകളെക്കുറിച്ചാണ്. ഇത് ലോക്‌ഡൗൺ വരുമെന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഇന്ധന ലഭ്യതയിൽ തടസമുണ്ടാകില്ലെന്നും പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.