മഞ്ഞപ്ര: നിയുക്ത മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വി ഡി സതീശന് സ്നേഹ അഭിവാദ്യങ്ങൾ അർപ്പിച്ച്കൊണ്ട് അങ്കമാലി മഞ്ഞപ്രയിൽ കോൺഗ്രസ് പ്രവർത്തകർ കേക്ക് മുറിച്ചു ആഹ്ലാദം പങ്ക് വച്ചു. നിരവധി യുഡിഎഫ് അനുഭാവികളും നാട്ടുകാരും ചടങ്ങിൽ പങ്കാളികളായി.
പതാക ഉയർത്തിയും, കേക്ക് മുറിച്ചും, കരിമരുന്ന് വിസ്മയവും , കൈഉയർത്തിയുമാണ് പ്രവർത്തകർ ആഘോഷം പങ്ക് വച്ചത്. മഞ്ഞപ്ര ചന്ദ്രപ്പുര ഇംഗ്ഷനിലായിരുന്നു ആഘോഷ പരിപാടികൾ . നാട്ടുകാർക്ക് മധുര പലഹാരവിതരണവും നടത്തി.
കേരള ജനതയുടെ ആഗ്രഹാഭിലാഷങ്ങൾ പൂർത്തികരിച്ച എ ഐസിസി നേതൃത്വത്തിന് നന്ദിയും അറിയിച്ചു. ആഘോഷ ഭാഗമായി 102 കതിന
വെടിയും പൊട്ടിച്ചു.
