Home » Blog » Business » സ്വർണ്ണ വിലയിൽ വൻ കുതിച്ചു ചാട്ടം; പവന് 2760 രൂപ കൂടി
6

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്ന പ്രചരണങ്ങൾക്കു പിന്നാലെ സ്വർണ്ണ വിലയിൽ വൻ കുതിച്ചു ചാട്ടം. കഴിഞ്ഞ ദിവസങ്ങളിലെ താൽക്കാലിക വീഴ്ചയിൽ നിന്ന് രാജ്യാന്തര വിപണിയിലും കേരളത്തിലും വില ഇന്നും കുതിച്ചുകയറി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 345 രൂപ ഉയർന്ന് 13,445 രൂപയായി. പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയിലുമെത്തി.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പവൻ വില 99,480 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും അത് നീണ്ടുനിന്നില്ല. അന്നുതന്നെ വില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു.