പരിമിതികളെ നിശ്ചയദാർഢ്യവും ആത്മസമർപ്പണവും കൊണ്ട് അവസരങ്ങളാക്കി മാറ്റുകയാണ് ജീവിതവിജയത്തിൻറെ അടിത്തറയെന്ന് നാഷണൽ കോളേജിലെ സിവിൽ സർവ്വീസ് സപ്പോർട്ട് സെൻറെറിൻറെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കവേസിവിൽ സർവ്വീസിൽ കേരളത്തിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീജ ജെ.എസ് അഭിപ്രായപ്പെട്ടു.
സാമൂഹ്യജീവിതത്തിലെയും കുടുംബജീവിതത്തിലെയുംപലസ്വപ്നങ്ങളും ത്യജിക്കേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്ത്യൻ ഫോറിൻ സർവ്വീസ് എന്ന തൻറെ സ്വപ്നത്തിലേക്ക് കാലെടുത്തുവെക്കുന്നതെന്നും നാഷണൽ കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കവേ അവർ അഭിപ്രായപ്പെട്ടു. നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എ ഷാജഹാൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഡോ.നിഷ. വി.ആർ, ആമിന സത്താർ, എസ് സൗമ്യ, മീനുഗോപാൽ .ആർ എന്നിവർ സംസാരിച്ചു.

