Home » Blog » Kerala » “പാര്‍ട്ടിക്കകത്ത് എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യം, തന്നെ പലരും അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്” ; കോണ്‍ഗ്രസിനെതിരെ ആര്‍ ചന്ദ്രശേഖര്‍
1

കൊല്ലം: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍ ചന്ദ്രശേഖരൻ. തന്‍റെ പേര് വെട്ടിയോ, ഇല്ലയോ എന്ന് അറിയില്ല. തന്‍റെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോണ്‍ഗ്രസ് തന്നെയാണ്. ഐഎൻടിയുസിക്ക് നൽകുന്ന പരിഗണന പാര്‍ട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും ആര്‍ ചന്ദ്രശേഖരൻ പറഞ്ഞു.

തനിക്ക് മുന്‍പുണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. വൈകിട്ട് ഐഎൻടിയുസി യോഗം ചേരുന്നുണ്ട്. അതിനുശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കും. തനിക്ക് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, കിട്ടിയവനെ ആക്ഷേപിക്കുകയെന്ന നിലപാട് ചിലര്‍ക്കുണ്ട്. പാര്‍ട്ടിക്കകത്ത് എന്തും പറയാം, എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണുള്ളത്. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്. കോൺഗ്രസിന് അകത്ത് നിയന്ത്രണം ഇല്ലാത്തത് കൊണ്ട് അതെല്ലാം കുറച്ച് കൂടുതലുണ്ടെന്നും ആര്‍ ചന്ദ്രശേഖരൻ ആരോപിച്ചു.