Home » Blog » kerala Mex » ന്യൂ ഇന്ത്യ ഇ-ഫുട്‌ബോൾ™️ പ്രചാരണത്തിന്റെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസങ്ങളായ റിങ്കു സിംഗ്, വരുൺ ചക്രവർത്തി, മലയാള താരങ്ങളായ നസ്ലെൻ ഗഫൂർ, ചന്തു സലിം കുമാർ എന്നിവർക്കൊപ്പം അണിനിരക്കുന്നു കൊനാമി!

-ഈ പ്രചാരണ പരിപാടി ആഘോഷിക്കുന്നതിനായി മാർച്ച് 12 മുതൽ ഏപ്രിൽ 2 വരെ ആഗോളതലത്തിൽ പരിമിതകാല ലയണൽ മെസ്സി കാർഡ് പുറത്തിറങ്ങുന്നു.

കൊച്ചി, മാർച്ച് 16, 2026 : കൊനാമി ഡിജിറ്റൽ എന്റർടൈൻമെന്റ്, ബി.വി. (കൊനാമി) ഇന്ത്യയിൽ ഇ-ഫുട്‌ബോളിനായി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ഈ പ്രത്യേക പ്രചാരണത്തിന്റെ ഭാഗമായി ഇ-ഫുട്‌ബോൾ™️ ക്രിക്കറ്റ് താരങ്ങളായ റിങ്കു സിംഗ്, വരുൺ ചക്രവർത്തി, മലയാള സിനിമാ താരങ്ങളായ നസ്‌ലെൻ ഗഫൂർ, ചന്ദു സലിം കുമാർ എന്നിവരെയും സഹൽ അബ്ദുൾ സമദ്, ശുഭാഷിഷ് ബോസ് തുടങ്ങിയ ഫുട്‌ബോൾ ഇതിഹാസങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് ആവേശകരമായ സോഷ്യൽ മീഡിയ ചിത്രം നിർമ്മിക്കുന്നു. പ്രചാരണം ആരംഭിക്കുന്നത്തിന്റെ ഭാഗമായി ഇ-ഫുട്‌ബോൾ™️ ആരാധകർക്ക് മാർച്ച് 12 മുതൽ ഏപ്രിൽ 2 വരെ പ്രത്യേക ലയണൽ മെസ്സി കാർഡ് ലഭിക്കും.

കേരളത്തിലും പശ്ചിമ ബംഗാളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരാധക സമൂഹങ്ങൾ, ജീവിതശൈലി സ്രഷ്ടാക്കൾ, മത്സരവീറുള്ള ഇ-ഫുട്ബോൾ™️ ഇൻഫ്ലുവൻസർമാർ എന്നിവരുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മുഹമ്മദ് റിസ്വാൻ, ആർജെ പ്രവീൺ, ബ്ലാക്ക് മാംബ ഗെയിമിംഗ്, മല്ലു പിഇഎസ് മാസ്റ്റർ, ലയേഴ്‌സ്എഫ്‌സി, മഞ്ഞപ്പട എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന ഇൻ-ഗെയിം വെല്ലുവിളികളും പ്രചാരണം അവതരിപ്പിക്കുന്നു.