Home » Blog » kerala Mex » മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; വേങ്ങരയിൽ കെ.എം. ഷാജി, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം

മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പ്രഖ്യാപിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയാകും. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്ന സാഹചര്യത്തിലാണ് ഷാജി വേങ്ങരയിൽ ജനവിധി തേടുന്നത്. നിലവിലെ എം.എൽ.എ ആയ നജീബ് കാന്തപുരം തന്റെ സിറ്റിങ് സീറ്റായ പെരിന്തൽമണ്ണയിൽ തന്നെ വീണ്ടും മത്സരിക്കും.

യുവനേതൃത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് താനൂർ മണ്ഡലത്തിൽ നിന്ന് മത്സരരംഗത്തിറങ്ങും. ലീഗിന് കഴിഞ്ഞ തവണ നഷ്ടമായ താനൂർ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവാസിനെ അവിടെ വിന്യസിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്ക് ശേഷമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.