Home » Blog » kerala Mex » ഏഴ് ശത്രു ഡ്രോണുകൾ നാഷണൽ ഗാർഡ് തകർത്തു; സുരക്ഷ ശക്തമാക്കി കുവൈത്ത്
war-1-680x450

ഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ ഏഴ് ശത്രു ഡ്രോണുകൾ നാഷണൽ ഗാർഡ് തകർത്തു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 27 ഡ്രോണുകളും ആളില്ലാ വിമാനങ്ങളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞുവീഴ്ത്തിയതായി നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിസൈൽ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും അദ്ദേഹം സ്ഥിരീകരിച്ചു.

രാജ്യത്തെ റേഡിയേഷൻ അളവ് നിലവിൽ സാധാരണ നിലയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ അഭ്യൂഹങ്ങളിൽ പൗരന്മാരും പ്രവാസികളും വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പരിഗണിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു.