Home » Blog » Kerala » ‘എൽ നിനോ’ പ്രതിഭാസം ചൂട് കൂടും; ഇന്ത്യയിൽ ഈ വർഷം മഴ കുറയും
5

ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ.

യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക് (എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഗസ്റ്റ് മാസങ്ങളിൽ എൽ നിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂട് വർധിക്കുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം.

എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.