മഞ്ഞപ്ര : ക്രിസ്ത്യൻ മതവിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചു പോരുന്ന സെൻറ് തോമസ് ദിനമായ ജൂലൈ 3 -ലെ പൊതു അവധി സർക്കാർ പുനസ്ഥാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് (എ കെ സി സി) മഞ്ഞപ്ര ഫൊറോനനേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു .
മറ്റെല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കും അവരുടെ പ്രത്യേക ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ ജൂലൈ മൂന്നിന് പൊതു അവധി ആയി പ്രഖ്യാപിക്കണം.ക്രൈസ്തവരായ സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് അന്നേ ദിവസം ദൈവലായത്തിൽ പോയി അവരുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യം ഏർപ്പാടാക്കണം.ഫൊറോന പ്രസിഡൻറ് ബിജു നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.കെ.പി പോൾ , സെബാസ്‌റ്റ്യൻ ചെന്നേക്കാടൻ, പോൾ ചുള്ളി , ഷൈബി പാപ്പച്ചൻ,അലക്സ് ആൻ്റു,
അഗസ്റ്റിൻ തിരുതനത്തിൽ എന്നിവർ പ്രസംഗിച്ചു.
