കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലശാലയിൽ നിന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് സോഷ്യൽ വർക്കിൽ ഉയർന്ന മാർക്ക് വാങ്ങി ബിരുദ പഠനം പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പ് പദ്ധതി പ്രതിഭ പുരസ്കാരത്തിന് അർഹയായ മഞ്ഞപ്ര തിരുതനത്തിൽ അനീറ്റ ജോഷിയെ അനുമോദിച്ചു.
മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് വള്ളിക്കാത്തോട് അംഗൻവാടി ബൂത്ത് കമ്മിറ്റിയുടെ ഉപഹാരവും ഷാളും നൽകി അനുമോദിച്ചു. എഐസിസി സെക്രട്ടറി റോജി എം ജോൺ എം എൽ എ ഉപഹാരം നൽകി .പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ്, ബൂത്ത് കമ്മിറ്റി പ്രസിഡൻറ് ബിനോയി പാറയിൽ കിലുക്കൻ, അനു ജോസഫ് എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
മഞ്ഞപ്ര തിരുത നത്തിൽ ടി.പി. ജോഷിയുടെയും, പി.എ. ഷേർളിയുടെയും മകളാണ്അനീറ്റ .
ചിത്രം: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ച മഞ്ഞപ്രതിരുതനത്തിൽ അനീറ്റ ജോഷിയെ റോജി എം ജോൺ എം എൽ എ . ഉപഹാരം നൽകി അനുമോദിക്കുന്നു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് സമീപം.
