Home » Blog » Kerala » അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഫെനിഷ്യോ സെൻ്റർ തീർത്ഥാടക സൗകര്യ കേന്ദ്രം ഒരുങ്ങുന്നു; ശിലാസ്ഥാപനം മന്ത്രി പി പ്രസാദ് നിർവഹിച്ചു
images (98)

കേരളത്തിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിക്കാൻ പോകുന്ന അർത്തുങ്കൽ ഫെനിഷ്യോ സെൻ്റർ തീർത്ഥാടക സൗകര്യ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.

 

പള്ളിയങ്കണത്തിന് സമീപം നടന്ന ചടങ്ങിൽ ആലപ്പുഴ രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു.

 

തീർത്ഥാടകരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ബസിലിക്കയിൽ ഒരു ഫെനീഷ്യോ സെന്റർ എന്നത്. മന്ത്രി പി. പ്രസാദിന്റെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് സർക്കാർ 6 കോടി രൂപ ഈ പദ്ധതിക്കായി അനുവദിക്കുകയായിരുന്നു. ഇതോടെ തീർത്ഥാടകർക്ക് വലിയ ആശ്വാസമാകുന്ന ഒരു സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.

 

റെക്ടർ സെന്റ് ആൻഡ്രൂസ് ബസിലിക്ക വെരി. റവ. ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, മുൻവികാരി റവ. ഫാ. സ്റ്റീഫൻ ജെ പുന്നയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധർമ്മിണി തമ്പാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, കെ എസ് സി എ ഡി സി ബോർഡ് മെമ്പർ പി ഐ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.