വിഡി സതീശന്റെ കന്നി ബജറ്റിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിൻറെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മോഹൻലാൽ ഇത് കുറിച്ചത്.
ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
