Your Image Description Your Image Description

തിരുപ്പതി: ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് ശേഷം ഇന്ത്യയിലെത്തിയ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. ക്ഷേത്ര ദർശനം നടത്തുന്ന വിഡിയോയും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോയാണ് നിതീഷ് ഷെയർ ചെയ്തത്. വീഡിയോ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിതീഷിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ലെന്നും എന്നാൽ, മുട്ടിലിഴഞ്ഞ് കയറിയാൽ പരിക്കേൽക്കാൻ സാധ്യതയില്ലേയെന്ന ആശങ്ക ചില ആരാധകർ പങ്കുവെക്കുന്നു.

വൈറലായിരിക്കുന്ന വീഡിയോയിൽ നിതീഷ് കുമാർ റെഡ്ഡി മുട്ടുകുത്തി പടികൾ കയറുന്നതും കൈകൾ ഉപയോഗിച്ച് ശരീരത്തിലൂടെ വലിക്കുന്നതും കണ്ടു. മറ്റൊരു ഫോട്ടോയിൽ, മുഖത്ത് വലിയ പുഞ്ചിരിയുമായി നിതീഷ് ക്ഷേത്രത്തിൻ്റെ കൽപ്പാടുകളിൽ നിൽക്കുന്നതായും കാണാം. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 21 കാരൻ കന്നിസെഞ്ചുറി നേടിയിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അഞ്ച് മത്സരത്തിലും കളത്തിലിറങ്ങിയ നിതീഷ് ടീമിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാണ്.അഞ്ച് മത്സരത്തിൽ 298 റൺസാണ് താരം നേടിയത്. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടും. ഓൾറൗണ്ടറായ നിതീഷ് അഞ്ച് വിക്കറ്റും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *