Your Image Description Your Image Description

ബെൽഗാവി ജില്ലയിൽ ഇന്ന് പുലർച്ചെ കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരു നായയെ രക്ഷിക്കാനായി ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. മന്ത്രി സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നതായി ചിത്രങ്ങളിൽ കാണാം. ആറ് എയർ ബാഗുകളും പുറത്തുവന്ന നിലയിലായിരുന്നു1

മന്ത്രിക്ക് മുഖത്തും നടുവിനും ചെറിയ പരിക്കുകളാണ് ഉണ്ടായത്. സഹോദരനും കർണാടക എംഎൽസി അംഗവുമായ ചന്നരാജും അപകട സമയത്ത് വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് തലയ്ക്ക് ചെറിയ പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ച് മണിയോടെ കിറ്റൂരിന് സമീപമുള്ള ഹൈവേയിൽ വെച്ചാണ് അപകടം സംഭവിച്ചത്.

സിദ്ധരാമയ്യ സർക്കാറിൽ വനിത-ശിശു ക്ഷേമ വകുപ്പ് മന്ത്രിയായ ലക്ഷ്മി ഹെബ്ബാൽകർ കഴിഞ്ഞ ദിവസം വൈകുന്നേരം ബംഗളുരുവിൽ വെച്ചു നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *