Home » Blog » Education » സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
20

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് 2022 – 23, 2023 – 24 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചുഗ്രേസ് പിജോണ്‍സ് (ഹിസ്റ്ററി), മുഹമ്മദ് മുബഷീര്‍ (ഹിസ്റ്ററി), അതില ടിവി. (കമ്പാരറ്റീവ് ലിറ്ററേച്ചര്‍), അമ്പിളി എസ്. (സംസ്കൃതം സാഹിത്യം), ദ്യശ്യ കെപി. (സംസ്കൃതം വേദാന്തം), റിമ പ്രകാശ് (മോഹിനിയാട്ടം), സൗമ്യ എല്‍. (സംസ്കൃതം വേദാന്തം), ഗായത്രി കെ. (സംസ്കൃതം സാഹിത്യം), അര്‍ഷദ കെ. (‍സൈക്കോളജി), രേവതി കെ., ആവണി വി.പി. (സംസ്കൃതം ജനറല്‍), റംസിയ കെവി., (ഇംഗ്ലീഷ്), ശിവപ്രിയസുമേഘ ടിഎസ്. (മലയാളം), മീനു ടി.വി. (മ്യൂസിക്), ദേവു കൃഷ്ണ എസ്., (സോഷ്യല്‍ വര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റ്), രസ്ന എം.(സോഷ്യോളജി), എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചത്ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരംരണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബ വരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ വീതമാണ് ഓരോ വർഷവും തിരഞ്ഞെടുക്കുകമുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ വിദ്യാർത്ഥികളെ വൈസ് ചാൻസലർ പ്രൊഫസിസ തോമസ് അനുമോദിച്ചു.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 2022-23, 23-24 വിദ്യാഭ്യാസവർഷങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നല്‍കിയിരിക്കുന്നത്കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലായാണ് മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാരത്തിന് സർക്കാർ 2021-22 വിദ്യാഭ്യാസ വർഷത്തിൽ തുടക്കം കുറിച്ചത്ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഈ പുരസ്‌കാരം രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലാണ്.