Your Image Description Your Image Description

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ജനുവരി അവസാനം പ്രഖ്യാപിക്കാൻ ബി.ജെ.പി നീക്കം. ഈ മാസം 15-ന് മകരസംക്രാന്തി ആഘോഷങ്ങള്‍ക്കുശേഷം സ്ഥാനാര്‍ഥിപ്രഖ്യാപനങ്ങള്‍ക്ക് തുടക്കമിടും.

നിയമസഭാതിരഞ്ഞെടുപ്പുകളിലേതിന് സമാനമായ രീതിയില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള രാജ്യസഭാംഗങ്ങളെ ഇക്കുറി മത്സരത്തിനിറക്കും. ഉള്‍പ്പാര്‍ട്ടിപ്രശ്നങ്ങള്‍, ഭരണവിരുദ്ധവികാരം, പ്രാദേശികപ്രശ്നങ്ങള്‍, സിറ്റിങ് എം.പി.മാര്‍ക്കെതിരേയുള്ള വികാരം എന്നിവ നേരിടുന്ന സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് മുൻഗണനനല്‍കും. രണ്ടില്‍ക്കൂടുതല്‍ തവണ എം.പി.യായവര്‍, പ്രകടനം മികച്ചതല്ലാത്തവര്‍ തുടങ്ങിയവരെയും ഒഴിവാക്കുമെന്നാണ് സൂചന.

കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിര്‍മലാ സീതാരാമൻ, ഹര്‍ദീപ് സിങ്പുരി, എസ്. ജയ്ശങ്കര്‍, വി. മുരളീധരൻ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കാനും തീരുമാനമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *