Home » Blog » Business » എയർടെൽ ഉപഭോക്തൃ ദിനം 2026 ആഘോഷിച്ചു
11

കൊച്ചി : എയർടെൽ ഇന്ന് ഉപഭോക്തൃ ദിനം 2026 ആഘോഷിച്ചു. ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കുകയും അവർക്ക് നൽകുന്ന സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും വേണ്ടി സ്ഥാപനത്തിനുള്ളിൽ നടത്തുന്ന പദ്ധതിയാണിത്. നേതൃനിരയിലുള്ളർ മുതൽ ഫങ്ഷണൽ സ്‌പെഷ്യലിസ്റ്റുകൾ വരെയുള്ള ഏകദേശം ഇരുപതിനായിരം എയർടെൽ ജീവനക്കാർ നേരിട്ട് ഫീൽഡിൽ ഇറങ്ങുകയും ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്കൊപ്പം പ്രവർത്തിക്കുകയും, നേരിട്ട് ഉപഭോക്താക്കളുമായി സംവദിക്കുകയും, ഫീൽഡ് എഞ്ചിനീയർമാർക്കൊപ്പം പോകുകയും, വീടുകളും കടകളും സന്ദർശിക്കുകയും, റീട്ടെയ്ൽ കേന്ദ്രങ്ങളിലും സേവന കേന്ദ്രങ്ങളിലും ഉപഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. ഏറ്റവുമധികം പ്രാധാന്യം നൽകേണ്ട പ്രശ്‌നങ്ങൾ മറകളില്ലാതെ മനസ്സിലാക്കുകയാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. എയർടെല്ലിൽ ഉപഭോക്തൃ ദിനം എന്നാൽ ഞങ്ങളുടെ ഉപഭോക്താക്കൾക്കായി എന്താണ് കൂടുതലായി ഞങ്ങൾക്ക് ചെയ്യാൻ കഴിയുക എന്ന ലളിതമായ എന്നാൽ നിർണായകമായ ചോദ്യം ഉന്നയിക്കുന്നതിനും ആത്മപരിശോധന നടത്തുന്നതിനുമുള്ള ബോധപൂർമായ ഒരു ശ്രമം നടത്തുകയെന്നതാണ്.

‘വളരെശ്രദ്ധയോടെ ശ്രവിക്കാനും സ്വയംവെല്ലുവിളി ഉയർത്താനും അടിയന്തരമായി പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യമേറിയ ഓർമ്മപ്പെടുത്തലാണ്‌ ഉപഭോക്തൃദിനം.  അത് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ശാക്തീകരിക്കുകയുകയും അനുഭവങ്ങളെ ലളിതമാക്കുകയും ഓരോ ദിവസവും ഞങ്ങളുടെ ലക്ഷക്കണക്കിനുള്ള ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,’ ഈ സംരംഭത്തെക്കുറിച്ച് എയർടെൽ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശാശ്വത് ശർമ്മ പറഞ്ഞു.

ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഈ ചടങ്ങും സംസ്‌കാരവുമാണ് എയർടെല്ലിന്റെ അനവധി ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന കണ്ടുപിടിത്തങ്ങളുടെ ആണിക്കല്ല്. തട്ടിപ്പിൽനിന്നുമുള്ള സംരക്ഷണം ലളിതമാക്കിയത് മുതൽ എയർടെൽ ആപ്പിലൂടെയുള്ള കൂടുതൽ സ്വാഭാവികമായ ഡിജിറ്റൽ അനുഭവങ്ങളും പുതുതലമുറ, എഐ-അധിഷ്ഠിത ഉപകരണങ്ങൾ എന്നിവയിലേക്ക് വിശാലമായ പ്രവേശനവും അടക്കമുള്ള എയർടെല്ലിന്റെ പരിഹാരമാർഗങ്ങളെയെല്ലാം രൂപപ്പെടുത്തിയത് ഉപഭോക്താക്കളെ ശ്രവിച്ചതിലൂടെയാണ്. ഉപഭോക്താക്കളുടെ അനുഭവങ്ങളെ മെച്ചപ്പെടുത്തുകയെന്നത് എപ്പിസോഡുകളായി ഉള്ളവയല്ലെന്നും അവ തുടർച്ചയായുള്ളതാണെന്നുമുള്ള എയർടെല്ലിന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ് ഉപഭോക്തൃ ദിനം. ഉപഭോക്താക്കളെ ശ്രദ്ധേയോടെ ശ്രവിക്കുന്നതിലൂടെയും അവരുടെ പ്രതികരണങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെയും കമ്പനി നടപടിക്രമങ്ങളെ ലളിതമാക്കുന്നതും സംഘർഷങ്ങൾ ഇല്ലാതാക്കുന്നതും വിശ്വസനീയവും സ്വാഭാവികവും പ്രതികരിക്കുന്നതുമായ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതും തുടരുന്നു. അത് എയർടെല്ലിനെ ഉപഭോക്താക്കളോടുള്ള സ്‌നേഹമെന്നത് ഒരു മുദ്രാവാക്യമല്ല, എന്നാൽ അത്  സ്ഥിരതയോടുള്ള മെച്ചപ്പെടുത്തലാൽ നയിക്കപ്പെടുന്നതും ഓരോ തീരുമാനങ്ങളും ഉപഭോക്താക്കളിൽ ആരംഭിച്ച് അവരിൽ അവസാനിക്കുന്നതുമായ സംസ്‌കാരം എന്ന് കരുതുന്ന കമ്പനിയാകുക എന്ന ഏകവും ദീർഘകാലത്തേക്കുമുള്ള ലക്ഷ്യത്തിന് പിന്നിൽ ഒരുമിപ്പിക്കുന്നു.