കൊച്ചി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും സുരക്ഷിതവുമായ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം പുതിയ വൈ-ഫൈ, 4ജി സ്മാര്‍ട്ട് സര്‍വൈലന്‍സ് ക്യാമറകള്‍ പുറത്തിറക്കി. ബിഐഎസ്-ഇആര്‍ സര്‍ട്ടിഫിക്കേഷനോട് കൂടി ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ക്യാമറകള്‍ മികച്ച ഡാറ്റാ സുരക്ഷയും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഗുണനിലവാരവും ഉറപ്പുനല്‍കുന്നു.
ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകള്‍, ഔട്ട്‌ഡോര്‍ പാന്‍-ടില്‍റ്റ്, ഡോം, ബുള്ളറ്റ് ക്യാമറകള്‍ എന്നിവയുള്‍പ്പെടുന്നതാണ് കമ്പനിയുടെ ഈ പുതിയ പോര്‍ട്ട്‌ഫോളിയോ. വീടുകള്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ വൈ-ഫൈ ക്യാമറകള്‍ക്ക് പുറമെ, വൈ-ഫൈ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 4ജി സ്മാര്‍ട്ട് ക്യാമറകളും സോളാര്‍ ക്യാമറകളും ലഭ്യമാണ്.
