Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് കെഫോണ്‍. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മത്സരം ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് പരിഗണിച്ചാണ് മത്സരം നീട്ടിയതെന്നും മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും കെ ഫോൺ അറിയിച്ചു.

എന്‍ട്രികള്‍ അയക്കാനായി ഇന്റര്‍നെറ്റ് ഗ്രാമ പ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഫോട്ടോസ് എടുത്ത് വാട്ടര്‍മാര്‍ക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +91 9061604466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുക. തെരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ കെഫോണ്‍ ഫ്രെയിമോടു കൂടി വാട്‌സാപ്പില്‍ തിരിച്ചയച്ചു നല്‍കും.

അതിനുശേഷം കെഫോണ്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് പേജിലേക്ക് ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും രണ്ട് പേരെ കമന്റ് ബോക്‌സില്‍ ടാഗ് ചെയ്യുകയും വേണം. പോസ്റ്റിന് ലഭിക്കുന്ന ലൈക്‌സിന്റെയും റീച്ചിന്റെയും അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്.

വിജയികളെ ജനുവരി 14ന് കെഫോണ്‍ ഔദ്യോഗിക പേജായ www.facebook.com/kfonofficialല്‍ പ്രഖ്യാപിക്കും. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: https://bit.ly/KFONPhotographyContest. കെഫോണ്‍ ഔദ്യോഗിക പേജുകള്‍ FB: https://www.facebook.com/KFONOfficial. Insta: https://www.instagram.com/kfonofficial/

Leave a Reply

Your email address will not be published. Required fields are marked *