Your Image Description Your Image Description

ശ്രീനഗർ: ജമ്മു-കശ്മീരിലെ ദോഡ ജില്ലയിലെ ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. മുകേഷ് കുമാർ, അഷുതോഷ്, സണ്ണി ചൗധരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാദെർവലേക്ക് പോയ തന്റെ സഹോദരൻ ഫോൺ വിളിച്ച് എടുക്കുന്നില്ലെന്ന് പറ‌ഞ്ഞ് കൂട്ടത്തിൽ ഒരാളുടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൊബൈൽ നമ്പർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

തുടർന്ന് ഇവരുടെ വാഹനത്തിന്റെ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങളും ശേഖരിക്കുകയും ചെയ്തു. ഭാദെർവയിലെ റോയൽ ഇൻ ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന് മുന്നിൽ കാണാതായ ആളുടെ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് പോലീസ് കണ്ടെത്തി. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ തണുപ്പ് അകറ്റാനായി ഉപയോഗിച്ച ചാർക്കോൾ ഹീറ്ററിൽ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് ഫലം ലഭ്യമായ ശേഷം മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളുവെന്നു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *