Your Image Description Your Image Description

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ്എം .എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. എക്‌സറേയില്‍ ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് കാണുന്നുണ്ട്. 70 ശതമാനത്തോളം ശ്വാസോച്ഛാസം സ്വന്തം നിലയിലാണ് എടുക്കുന്നത്. ഇത് പ്രതീക്ഷയ്ക്ക് വകവെക്കുന്നതാണ്. നിലവിൽ പ്രഷര്‍ സപ്പോര്‍ട്ട് മാത്രമാണ് നൽകുന്നത്.

നീർകെട്ടുള്ളത് കൊണ്ട് രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ഉമാ തോമസ് മകനോട് സംസാരിക്കുകയും ന്യൂഇയർ ആശംസ പറയുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറയുന്നതായി മകന്‍ വിഷ്ണു പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *