Your Image Description Your Image Description

തിരുവനന്തപുരം: നോര്‍ത്ത് ഇന്ത്യൻ വിഭവങ്ങളുടെ രുചിക്കൊപ്പം ബംഗ്ലാദേശ്-ശ്രീലങ്കന്‍ വിഭവങ്ങളും ആസ്വദിക്കണോ? എങ്കിൽ നേരെ പോകാം കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലേക്ക്. ജനുവരി 14മുതല്‍ ആരംഭിക്കുന്ന റാഗ്‌ബാഗ് പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യ മേളയിലാണ് നോര്‍ത്ത് ഇന്ത്യന്‍-ബംഗ്ലാദേശ്-ശ്രീലങ്കന്‍ വിഭവങ്ങള്‍ രുചിക്കാനുള്ള അവസരം ലഭിക്കുന്നത്.

പാചക വിദഗ്ദ്ധയും ഭക്ഷണ ക്യൂറേറ്ററുമായ അനുമിത്ര ഘോഷ് ദസ്തിദാറാണ് ഭക്ഷ്യമേള അവതരിപ്പിക്കുന്നത്. എഴുന്നൂറു വര്‍ഷം പാരമ്പര്യമുള്ള ഹസ്രത് നിസാമുദ്ദീന്റെ പിന്മുറക്കാരായ സ്ത്രീ കൂട്ടായ്‌മയും മേളയില്‍ എത്തുന്നുണ്ട്. 2012ൽ സ്ഥാപിതമായ സാഇക് ഇ നിസമുദ്ധിൻ എന്ന സ്ഥാപനം വഴി ഈ പാചക പാരമ്പര്യം കെട്ടുപോകാതെ നിലനിര്‍ത്തുന്നുണ്ട്. മധുരൈ സ്വദേശികളായ പ്രിയ ബാല, പദ്മിനി ശിവരാജു എന്നിവരാണ് ശ്രീലങ്കൻ തമിഴ് വിഭവങ്ങളുമായി റാഗ്‌ബാഗ് മേളയിൽ എത്തുന്നത്.

നാഗാലാൻഡ്കാരിയായ യീംഷെൻ നാരോ ജാമിർ ആണ് നാഗ വിഭവങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പാചക സംസ്കാരങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ സമ്രാൻ ഹുദാആണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. 19 വരെയാണ് മേള.

Leave a Reply

Your email address will not be published. Required fields are marked *