Home » Blog » kerala Mex » അതിരൂപത മദ്യവിരുദ്ധ ഞായർ ആചരണം മുന്നണികൾ നിലപാട് വ്യക്തമാക്കണം
IMG-20260309-WA0004

കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന മുന്നണി സ്ഥാനാർത്ഥികളെയാണ് ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി ഉണ്ടാകേണ്ടതെന്ന് കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി.

മൂന്ന് മുന്നണികളും അവരുടെ നേതൃത്വവും പാർട്ടി സ്ഥാനാർത്ഥികളും ഇക്കാര്യത്തിൽ അവരുടെ രാഷ്ടീയ നിലപാട് പ്രകടന
പത്രികയിൽ ഉൾപ്പെടുത്തണം.
കേരള കത്തോലിക്ക സഭയുടെ മദ്യ- ലഹരി വിരുദ്ധ
ഞായറാചരണത്തിൻ്റെ ഭാഗമായി എറണാകുളം-അങ്കമാലി മേജർ അതിരൂപത കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതിയുടെ രൂപത തല മദ്യവിരുദ്ധഞായറാചരണം കറുകുറ്റി സെൻറ് സേവ്യഴേസ് ഫൊറോന പള്ളിയിൽ നടത്തി.
ആചരണഭാഗമായി അതിരൂപതയുടെ കീഴിൽ വരുന്ന ഇടവക പള്ളികളിലും എല്ല സഭ സ്ഥാപനങ്ങളിലും കുർബാനമധ്യേ കേരള കത്തോലിക്കസഭയുടെ സർക്കുലർ വായിച്ചു.
മദ്യത്തിൻ്റെ ലഭ്യത കുറവാണ് മാരക രാസ ലഹരികളുടെ ഉപയോഗം വർധിച്ചത് എന്ന പ്രചാരണം തീർത്തും പ്രതിഷേധാർഹർ വും അപലപനീയവുമാണ്. ഇത് ബാർ മുതലാളിമാരെ സംരക്ഷിക്കാനുള്ള സർക്കാരിൻ്റെ മറ്റൊരു കുടില തന്ത്രമാണ് സമിതി ചൂണ്ടിക്കാട്ടി.
ഫാ. മാത്യു കോനാട്ടുകുഴി അതിരൂപത തല മദ്യ- ലഹരി വിരുദ്ധ
ഞായറാചരണം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു. ഫാ. എബിൻ പുതുശേരി മദ്യവിരുദ്ധഞായർ ദിന സന്ദേശം നൽകി. മദർ സുപ്പീരിയർ സിസ്റ്റർ മഹിത, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ആനിമേറ്റർ സിസ്റ്റർ മരിയൂസ, സിസ്റ്റർ ജോയ്സി, സിസ്റ്റർ ജോസിൻ, ചാക്കോച്ചൻ കരുമത്തി ,ജോയി വാത്തികുളം, പോളി ജോസഫ്, ബെന്നി ചിറ്റിനപ്പിള്ളി, തോമസ് പറോക്കാരൻ, റോസി കപ്പിത്താൻ പറമ്പിൽ, ബെന്നി പൈനാടത്ത്, ശോശാമ്മ തോമസ്, ജോർജ് ഇമ്മാനുവൽ, ജോസഫ് തെക്കിനേത്ത് , ആ നി ജോയി, ജി.എൽ വർഗീസ്, ജോണി പിടിയത്ത്, വർഗീസ് കൊളരിക്കൽ, ചെറിയാൻ മുണ്ടാടൻ, തോമസ് മറ്റപ്പിള്ളി, ടോമി കല്ലറ ചുള്ളി, കെ. ഒ. പൗലോസ്, ആൻ്റണി മാടശേരി എന്നിവർ പ്രസംഗിച്ചു എക്സൈസ് റേഞ്ച് ഓഫീസർ സി.എ
സിദ്ധിഖ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
പതാക ഉയർത്തൽ, ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിമോചന ദീപം തെളിയിക്കൽ, ബോധവൽക്കരണ കലാപരിപാടികൾ, സർക്കുലർ വിതരണം എന്നിവ ഉണ്ടായിരുന്നു.
ഇടവക തലങ്ങളിലെ സമിതി യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മദ്യവിരുദ്ധഞായർ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.

സർക്കാരിൻ്റെ തെറ്റായ മദ്യ നയത്തിനെതിരെ പ്രതിഷേധ സമരങ്ങൾക്ക് രൂപം കൊടുക്കാൻ ഈ മാസം 25 ന് വിപുലമായ നേതൃയോഗം കൊച്ചിയിൽ കൂടി ഭാവി സമരപരിപാടികൾക്ക് ആഹ്വാനം നൽകും.

ചിത്രം:കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത നടത്തിയ മദ്യവിരുദ്ധഞായറാ ചരണം ഫാ. മാത്യു കോനാട്ടുകുഴി ഉദ്ഘാടനം ചെയ്യുന്നു.ഷൈബി പാപ്പച്ചൻ, റോസി കപ്പിത്താൻ പറമ്പിൽ, കെ.എ പൗലോസ്, ഫാ. എബിൻ പുതുശേരി, ചാക്കോച്ചൻ കരുമത്തി ,സി.എച്ച് സിദ്ധിഖ്, ശോശാമ്മ തോമസ്, സിസ്റ്റർ മരിയൂസ എന്നിവർ സമീപം.