Your Image Description Your Image Description

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില മോശമായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയില്‍ ആയതാണ് കാരണം. നിരീക്ഷണം തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എം ടി വാസുദേവന്‍ നായര്‍ കഴിയുന്നത്.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയിലാണ്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. നിലവില്‍ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ എംടിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടെന്ന് ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.

 

Leave a Reply

Your email address will not be published. Required fields are marked *