Your Image Description Your Image Description

റിയാദ്: നിക്ഷേപകരെ പിന്തുണയ്ക്കാൻ സൗദി അറേബ്യയിൽ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർപ്പാക്കുന്നതിനാണ് പ്രത്യേക കോടതികൾ ആരംഭിക്കുന്നത്. നിക്ഷേപ മന്ത്രാലയം ഫെഡറേഷൻ ഓഫ് സൗദി ചേബേഴ്സിന് അയച്ച കത്തിലാണ് ഈ വിവരമുള്ളത്.

ഇത്തരത്തിലുള്ള കോടതി സ്ഥാപിക്കേണ്ടതിെൻറ ആവശ്യകത എത്രത്തോളം ഉണ്ടെന്നറിയാൻ നിരവധി പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളോടും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കാനും പ്രാദേശിക, ആഗോള തലങ്ങളിൽ ഒരു നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് പ്രത്യേക നിക്ഷേപ കോടതികൾ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *