Your Image Description Your Image Description

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടെ എ​ൻ​സി​സി ക്യാമ്പ് പി​രി​ച്ച് വി​ട്ടു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നാ​ണ് പിരിച്ച് വിടൽ ന​ട​പ​ടി. എ​ൻ​സി​സി ക്യാമ്പിലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച 70 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

70 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.കാ​ക്ക​നാ​ട് കെ​എം​എം കോ​ളേ​ജി​ലെ എ​ൻ​സി​സി ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്. എ​ൻ​സി​സി 21 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ൽ അ​റു​ന്നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് അ​സ്വ​സ്ഥ​ത തു​ട​ങ്ങി​യ​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

ഈ ​മാ​സം 20നാ​ണ് ക്യാ​മ്പ് തു​ട​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​ട്ടേ​റെ പേ​ർ ക്ഷീ​ണി​ത​രാ​യി ത​ള​ർ​ന്നു​വീ​ണു. കൂ​ടു​ത​ൽ പേ​ർ​ക്കും ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യാ​ണ്. ചി​ല​ർ​ക്ക് ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *