Your Image Description Your Image Description

കൊച്ചി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള മാലിന്യം തള്ളിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. വിഷയത്തിൽ ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവർ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്.

അതേസമയം, സംഭവത്തിൽ മലയാളിയുൾപ്പെടെ നാല് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ സ്വദേശിയും സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറുമായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെയാണ് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം തള്ളിയ സംഭവത്തിൽ ഇതുവരെ ആറ് കേസുകൾ തമിഴ്നാട് പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *