Your Image Description Your Image Description

കൊച്ചി: ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ വാഹനത്തിന് മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് പണി കിട്ടി. പെരുമ്പാവൂർ വാഴക്കുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പണി കൊടുത്തത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജിലെ ക്രിസ്മസ്‌ ആഘോഷത്തിനിടെ വാ​​ഹനത്തിന് മുകളിൽ കയറിയിരുന്ന് പൊതുവഴിയിലാണ് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്.

കോളേജ് കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങി പൊതുവഴിയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസങ്ങൾ. കാഴ്ചക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എറണാകുളം എൻഫോഴ്സ്മെന്റ് ആർ ടി ഒ മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.

അപകടകരമായ രീതിയിൽ വാഹനത്തിൽ പ്രകടനം നടത്തിയതിനും, പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തു. കുട്ടികൾ ഉപയോഗിച്ച വാഹനങ്ങളിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങളടക്കം ഉണ്ടായിരുന്നുവെന്നാണ് സൂചന. മൂന്നു വാഹനങ്ങൾക്ക് എതിരെ നോട്ടീസ് നൽകി. മറ്റു വാഹന ഉടമകൾ വരും ദിവസങ്ങളിൽ എറണാകുളത്തെ ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *