Your Image Description Your Image Description

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സിൽ പ്ര​തിക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം.സ​ഹോ​ദ​ര​നെ​യും മാ​തൃ​സ​ഹോ​ദ​ര​നെ​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ജോ​ര്‍​ജ് കു​ര്യ​നാണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം വിധിച്ചത്. കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തിയാണ് വിധി പുറപ്പെടിവിച്ചത്.

ആ​യു​ധം കൈ​വ​ശം വ​യ്ക്ക​ല്‍, സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് എ​ട്ട് വ​ർ​ഷം ത​ട​വും വി​ധി​ച്ചു. ഇ​തി​ന് ശേ​ഷ​മാ​കും കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന്‍റെ ശി​ക്ഷ​യാ​യ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രിക. പ്ര​തി 20 ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

പ്ര​തി​യു​ടെ സ​ഹോ​ദ​ര​ൻ ര​ഞ്ജു കു​ര്യ​ൻ, മാ​തൃ​സ​ഹോ​ദ​ര​ൻ മാ​ത്യൂ​സ് സ്ക​റി​യ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ജോ​ര്‍​ജ് കു​ര്യ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. 2022 മാ​ര്‍​ച്ച് ഏ​ഴി​നാ​ണ് കൊലപാതകം നടന്നത്.

പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ഏ​ക്ക​ര്‍ 48 സെ​ന്‍റ് സ്ഥ​ലം വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തർക്ക പരിഹാരത്തിന് ര​ഞ്ജു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്.

ഇ​തി​നി​ടെ ര​ഞ്ജു​വും ജോ​ര്‍​ജും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ജോ​ര്‍​ജ് ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന റി​വോ​ള്‍​വ​ര്‍ എ​ടു​ത്ത് വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ര​ഞ്ജു കു​ര്യ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചും മാ​ത്യൂ​സ് സ്ക​റി​യ ര​ണ്ടാം ദി​നം ആ​ശു​പ​ത്രി​യി​ൽ വച്ചും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *