Your Image Description Your Image Description

സർക്കാരിന് വീണ്ടും വിമർശിച്ച് ഹൈക്കോടതി. വിധവ പെൻഷൻ കിട്ടാത്തത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹ‍ർജിയിൽ ആണ് വിമർശനം. മറിയക്കുട്ടിയെപ്പോലുള്ളവർ സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് എന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. എങ്ങനെ ഇവരെപ്പോലുളള സാധാരണക്കാർ ജീവിക്കുമെന്നും കോടതി ചോദിച്ചു.

അതേസമയം, സർക്കാരിന്‍റെ നിലപാട് മറിയക്കുട്ടിയുടെ ഹർജി രാഷ്ടീയ പ്രേരിതമെന്നായിരുന്നുവെന്നാണ്. ആവശ്യത്തിന് പണ൦ പെൻഷൻ നൽകാൻ ഇല്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്ര വിഹിതമാണ് വിധവ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ സംസ്ഥാന സർക്കാർ നിലപാടെടുത്തു. എന്നാല്‍, ഹർജിക്കാരിക്ക് പെൻഷൻ ഇല്ലാതെ അതിജീവിക്കാനാവുമെന്ന് സർക്കാരിന് ഉറപ്പ് നൽകാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. വീണ്ടും ഉച്ചയ്ക്കുശേഷം ഹർജി പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *