Your Image Description Your Image Description

കുടുംബശ്രീ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫാം സൂപ്പർവൈസർ തസ്തികയിലേയ്ക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു.
യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം/ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് വേണം.

പ്രായപരിധി: 2024 ഡിസംബർ ഒന്നിന് 30 വയസ് കവിയരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഡിസംബർ 28ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാംനില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ പി.ഒ, കോട്ടയം-686002, 0481-2302049 എന്ന വിലാസത്തിൽ നൽകണം. അപേക്ഷ ഫോറം www.keralachicken.org.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *