Your Image Description Your Image Description

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ലുള്ള യുദ്ധം അവസാനിച്ചു. അ​​​മേ​​​രി​​​ക്ക​​​യും ഫ്രാ​​​ൻ​​​സും മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള​​​യും അം​​​ഗീ​​​ക​​​രി​​​ച്ചു. ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി തു​​​ട​​​രു​​​ന്ന പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷ​​​ത്തിനാണ് അവസാനം കണ്ടെത്തിയത്.

ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​നു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. ഇ​​​സ്രേ​​​ലി ​​​സേ​​​ന ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ​​​നി​​​ന്നു പി​​​ന്മാ​​​റും. ഇ​​​സ്രേ​​​ലി സേ​​​ന​​​യ്ക്കു പ​​​ക​​​രം ല​​​ബ​​​നീ​​​സ് സേ​​​ന ഇ​​​വി​​​ടത്തെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കും.

മേ​​​ഖ​​​ല​​​യി​​​ൽ ഹി​​​സ്ബു​​​ള്ള ശ​​​ക്തി​​​പ്രാ​​​പി​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും.ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ​​​ നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​ർ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സ്വ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നാ​​​രം​​​ഭി​​​ച്ചു.

ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തിയ 2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നു പി​​​റ്റേ​​​ന്നാ​​ണു ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആക്രമണത്തിൽ ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ൻ ഹ​​​സ​​​ൻ ന​​​സ​​​റു​​​ള്ള അ​​​ട​​​ക്കം 3,823 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 15,859 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.പ​​​ത്തു ല​​​ക്ഷം ല​​​ബ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​ർ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *