Home » Blog » kerala Mex » വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള ധാരണ മാറിക്കൊണ്ടിരിക്കുകയാണെന്ന് കൊട്ടക് ബാങ്ക്
IMG-20260211-WA0058

കൊച്ചി: ഇന്ത്യയില്‍ വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള ധാരണ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഒരുകാലത്ത് അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ആശ്രയിച്ചിരുന്ന വ്യക്തിഗത വായ്പകള്‍ ഇന്ന് സ്വത്ത്, വിദ്യാഭ്യാസം, യാത്ര, ആരോഗ്യം, ജീവിതശൈലി ആവശ്യങ്ങള്‍ക്കു പോലും ഉപയോഗിക്കപ്പെടുന്ന ഒരു ആസൂത്രിത ധനകാര്യ ഉപകരണമായി മാറിയിരിക്കുകയാണെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് പേഴ്‌സണല്‍ ലോണ്‍സ് ബിസിനസ് ഹെഡ് അമിത് പഥക് പറഞ്ഞു.

ഈ മാറ്റം ഏറ്റവും വ്യക്തമായി കാണപ്പെടുന്നത് സ്ഥിര വരുമാനവും സ്ഥിര ജോലിയുമുള്ള ഉപഭോക്താക്കളിലാണ്. വര്‍ഷങ്ങളായി സാമ്പത്തിക അച്ചടക്കത്തോടെ ദീര്‍ഘകാല സേവിങ്‌സും നിക്ഷേപങ്ങളും നിര്‍മ്മിച്ച ആളുകള്‍. കോവിഡ് കാലത്തിനു ശേഷം മാറിയത് അവരുടെ നിക്ഷേപ ശേഷിയല്ല, മറിച്ച് ‘നിക്ഷേപം’ എന്നതിന്റെ അര്‍ത്ഥബോധം തന്നെയായിരുന്നു.
ഭാവിയിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി ശരിയായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ആരോഗ്യം, മനസ്, ശരീരം എന്നിവയിലേക്കുള്ള നിക്ഷേപം അവര്‍ അവഗണിച്ചുവെന്ന തിരിച്ചറിവ് പലര്‍ക്കും ഉണ്ടായി. കടുത്ത ജോലി സമ്മര്‍ദ്ദവും വേഗമേറിയ ജീവിതരീതിയും കാരണം, വെല്‍നെസും സ്വയം പരിചരണവും ജീവിത നിലവാര മെച്ചപ്പെടുത്തലുകളും ഇനി ആഡംബരങ്ങള്‍ അല്ല, അത്യാവശ്യങ്ങളായി കാണപ്പെടാന്‍ തുടങ്ങി.
ഇന്നത്തെ വായ്പയെടുക്കുന്നവര്‍ കൂടുതല്‍ വ്യക്തതയോടും ഉദ്ദേശ്യത്തോടും കൂടിയാണ് ചെലവഴിക്കുന്നത്. വെല്‍നെസ്, വിദ്യാഭ്യാസം, അര്‍ത്ഥവത്തായ അനുഭവങ്ങള്‍, വീടിന്റെ സൗകര്യങ്ങള്‍, വ്യക്തിപരമായ ആഗ്രഹങ്ങള്‍ തുടങ്ങിയ ദീര്‍ഘകാലമായി മാറ്റിവച്ച ലക്ഷ്യങ്ങള്‍ക്ക് ഇപ്പോള്‍ അവര്‍ മുന്‍ഗണന നല്‍കുന്നു.
ഒരു കാലത്ത് ‘സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ വായ്പ’ എന്ന ആശയം നിലനിന്നിരുന്നുവെങ്കില്‍, ഇന്ന് ആ സ്വപ്‌നങ്ങള്‍ പിന്തുടരുന്നവരില്‍ പലരും ഇതിനകം തന്നെ നിക്ഷേപകരാണ്. സമ്പത്ത് നിര്‍മ്മാണ യാത്ര തടസപ്പെടുത്താതെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അവര്‍ ക്രെഡിറ്റിനെ ഒരു ബുദ്ധിമാനായ ഉപകരണമായി ഉപയോഗിക്കുന്നു.
ഇന്ന് പലരും വ്യക്തിഗത വായ്പകളെ ‘ലൈഫ് ഇന്‍വെസ്റ്റ്‌മെന്റുകള്‍’ എന്ന നിലയിലാണ് കാണുന്നത് — ആഗ്രഹങ്ങളും ക്ഷേമവും ഒന്നിക്കുന്ന ചെലവുകള്‍. സാധാരണ സന്ദര്‍ശന യാത്രകള്‍ക്കപ്പുറം, പ്രവര്‍ത്തനാധിഷ്ഠിതവും അനുഭവകേന്ദ്രിതവുമായ യാത്രകള്‍; പ്രകൃതി, നിശ്ശബ്ദത, ധ്യാനം, ഡിജിറ്റല്‍ ഡീറ്റോക്‌സ് എന്നിവയെ ആസ്പദമാക്കിയ വെല്‍നെസ് റിട്രീറ്റുകള്‍; വര്‍ഷങ്ങളായി മാറ്റിവച്ചിരുന്ന ഡെര്‍മറ്റോളജി, ഹെയര്‍ റസ്‌റ്റോറേഷന്‍ പോലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന സ്വയം പരിചരണ നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിനൊപ്പം വിദ്യാഭ്യാസവും സ്‌കില്‍ അപ്‌ഗ്രേഡേഷനും, വീടിന്റെ സൗകര്യ വര്‍ധനയും നവീകരണങ്ങളും, വിവാഹങ്ങള്‍, കുടുംബ ബാധ്യതകള്‍, പ്രധാന ആഘോഷങ്ങള്‍ പോലുള്ള സമയബന്ധിതമായ ജീവിതഘട്ടങ്ങളും വ്യക്തിഗത വായ്പകളിലൂടെ ഫണ്ട് ചെയ്യപ്പെടുന്നു.
കോവിഡ് കഴിഞ്ഞ് സ്വയം പരിചരണവും ദീര്‍ഘകാല സ്വപ്‌നങ്ങളും ആഡംബരങ്ങളല്ല, മുന്‍ഗണനകളാണെന്ന് പലരും തിരിച്ചറിഞ്ഞുവെന്നും കൊടക് പേഴ്‌സണല്‍ ലോണ്‍സ് അവര്‍ക്കൊരു സ്വാഭാവിക തിരഞ്ഞെടുപ്പായി മാറുകയാണെന്നും ഭാവിയിലേക്കുള്ള പദ്ധതികള്‍ സംരക്ഷിച്ചുകൊണ്ട് ഇന്ന് ജീവിതം കൂടുതല്‍ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ വ്യക്തിഗത വായ്പകള്‍ സഹായിക്കുന്നുവെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് പേഴ്‌സണല്‍ ലോണ്‍സ് ബിസിനസ് ഹെഡ് അമിത് പഥക് പറഞ്ഞു.