Your Image Description Your Image Description

മലയാളികൾ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുന്ന ആളാണ് ബഡായി ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതൽ പ്രശസ്തയായത്. അതുകൊണ്ട് ആ പേര് പറഞ്ഞാൽ തന്നെ ഇപ്പോൾ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. മികച്ച അവതാരകമായി മാറാൻ ആ ഒരുപാട് സമയം ഒന്നും വേണ്ടിവന്നില്ല ആര്യയ്ക്ക്. ഇതിനുപുറമെ സംരംഭക എന്ന നിലയിലും തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. അവതാരകയായിരുന്നപ്പോൾ ഉണ്ടായിരുന്ന പേരിൽ നിന്നും വ്യത്യസ്തമായിരുന്നു ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം താരത്തിന്റെ ജീവിതം. വിവിധ വിവാദങ്ങളിൽ ചെന്നു പെട്ടതുകൊണ്ട് സൈബർ ലോകത്തുനിന്നും വ്യാപകമായി വിമർശനങ്ങളാണ് താരത്തിന് നേരെ ഉണ്ടായത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വിവാഹത്തെക്കുറിച്ച് അടക്കമുള്ള ചോദ്യങ്ങൾക്കാണ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

എപ്പോ കല്യാണം എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി ആര്യയെത്തി. 2025. എന്നൊക്കെ ആണ് എന്റെ ആഗ്രഹം എന്നായിരുന്നു ആര്യയുടെ മറുപടി. ഇതിനടെ വരന്‍ ആരെന്ന് അറിയാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരാ ചെക്കന്‍ എന്ന ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി കിട്ടുമ്പോ പറയാം എന്നായിരുന്നു. മറ്റ് ചോദ്യങ്ങള്‍ക്കും ആര്യ മറുപടി പറയുന്നുണ്ട്.

കാഞ്ചീവരം തുടങ്ങാനുള്ള മോട്ടിവേഷന്‍ എന്തായിരുന്നു എന്നായിരുന്നു മറ്റൊരു ചോദ്യം. നിലനില്‍പ്പ് എന്നായിരുന്നു ആര്യയുടെ മറുപടി. സര്‍വൈവലിന് മീഡിയ ഇന്‍ഡസ്ട്രിയെ വിശ്വസിക്കാനാകില്ല. എനിക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങണമായിരുന്നു. എന്റെ പാഷനും പട്ടു സാരിയോടുള്ള ഇഷ്ടവുമാണ് എന്നെ കാഞ്ചീവരം തുടങ്ങാന്‍ പ്രചോദിപ്പിക്കുന്നതെന്നാണ് ആര്യ പറയുന്നത്.

അവര്‍ വിളിച്ചാല്‍ ഏഷ്യാനെറ്റില്‍ പുതിയൊരു ഷോ ചെയ്യുമോ? എന്നായിരുന്നു മറ്റൊരു ചോദ്യം. ”വര്‍ക്ക് ഈസ് വര്‍ഷിപ്പ്. തീര്‍ച്ചയായും എനിക്ക് ചെയ്യാന്‍ തോന്നുകയാണെങ്കില്‍ ഏത് ചാനലിലും വര്‍ക്ക് ചെയ്യും. എനിക്ക് ഏഷ്യാനെറ്റിലെ കുറച്ച് ആളുകളുമായി വളരെ വ്യക്തിപരവും ആദരവുള്ളതുമായ അടുപ്പമുണ്ടായിരുന്നു. പക്ഷെ അവര്‍ തങ്ങളുടെ വൃത്തികെട്ട ചാനല്‍ പൊളിറ്റിക്‌സിനായി എന്നെ വല്ലാതെ നിരാശപ്പെടുത്തി. കുറച്ച് ആളുകളിലാണ് എനിക്ക് നിരാശ, അല്ലാതെ ചാനലിനെക്കുറിച്ചല്ല” എന്നായിരുന്നു അതിന് ആര്യ നല്‍കിയ മറുപടി.

പഴയ ബഡായി ബംഗ്ലാവ് ടീമായ മുകേഷ്, പിഷു, അമ്മായി, മനോജ്, ധര്‍മ്മജന്‍ തുടങ്ങിയവരുമായി ഇപ്പോഴും അടുപ്പമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. വളരെയധികം തന്നെ എന്നാണ് അതിന് ആര്യ നല്‍കുന്ന മറുപടി. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആര്യ. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും തന്റെ ബ്രാന്റായ കാഞ്ചീവരത്തെക്കുറിച്ചുമൊക്കെ ആര്യ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട്. സെെബർ ആക്രമണത്തെ നേരിടുന്നതിലും ആര്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *