Your Image Description Your Image Description

ട്രെൻഡുകൾക്ക് പിന്നാലെ പോകാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ചില വിചിത്ര ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. ഒരു രാജ്യത്തായിരിക്കും ഒരുപക്ഷേ ഇതൊക്കെ ഉടലെടുക്കുക. എന്നാൽ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വളരെ പെട്ടെന്ന് തന്നെ ഇതൊക്കെ വ്യാപിക്കുകയും ചെയ്യും. പ്രത്യേകിച്ചും മേക്കപ്പ്, വസ്ത്രധാരണം പോലുള്ള കാര്യങ്ങളിൽ. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് ജപ്പാനിൽ നിന്നും പുറത്തുവരുന്നത്. ചൂടുള്ള ഉരുകിയ പശ ഉപയോഗിച്ച് മുഖത്ത് കണ്ണുനീർത്തുള്ളി പോലുള്ള രൂപങ്ങൾ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലാണ് ഇത് വൈറലായി കൊണ്ടിരിക്കുന്നത്.

ത്രീഡി ടിയർ ഡ്രോപ്പ് മേക്കപ്പ് എന്നറിയപ്പെടുന്ന ജപ്പാനിലെ ഒരു പുതിയ മേക്കപ്പ് കേസ് സ്കൂളുകളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ വ്യാപിക്കുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോർട്ട് പറയുന്നത്. മുഖത്ത് തുള്ളി രൂപങ്ങൾ സൃഷ്ടിക്കുവാൻ ചൂടുള്ള ഉരുകിയ പശയാണ് ഉപയോഗിക്കുന്നത്. ഈ അസാധാരണ പ്രവണത സോഷ്യൽ മീഡിയയുടെ ശ്രദ്ധ വളരെ പെട്ടെന്ന് തന്നെ പിടിച്ചുപറ്റി. രാജ്യത്തുടനീളം അത്തരത്തിൽ ജനപ്രീതി വളർന്നുകൊണ്ടിരിക്കുകയാണ് ഈ മേക്കപ്പിന്. ഒരു പ്ലാസ്റ്റിക് ഷീറ്റ് പോലെയുള്ള മിനുസമാര്‍ന്ന പ്രതലത്തില്‍ പശ ഒഴിക്കുന്നു അത് പിന്നാലെ മുഖത്തൊട്ടിക്കുകയും ചെയ്യുന്നു.

വലിയ വിമര്‍ശനമാണ് ഈ പ്രവണതയ്‌ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ചൂടുള്ള പശ ഒരു കാരണവശാലും നേരിട്ട് മുഖത്ത് വയ്ക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇത്തരം മേക്കപ്പ് ചെയ്യണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ പശ ഒരു സ്റ്റെയിന്‍ലെസ്സ്-സ്റ്റീല്‍ ഉപരിതലമോ കടലാസ് പേപ്പറിലോ ആദ്യം ഒഴിക്കണമെന്നാണ് അവര്‍ പറയുന്നത്.

ഈ വര്‍ഷം സെപ്റ്റംബറില്‍, സൗന്ദര്യം വര്‍ധിപ്പിക്കാനെന്ന കാരണം പറഞ്ഞ് കൗമാരക്കാര്‍ ചെളിക്കട്ടകള്‍ തിന്നുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *