Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​നാ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം. ഇ​ന്ന് ചേ​ർ​ന്ന സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി പി. ​രാ​ജീ​വാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മന്ത്രി ​രാ​ജീവിന്റെ പ്രതികരണം..

കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ ആന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. അതിനാൽ അന്വേഷണം നടക്കട്ടെയെന്നും കോടതിയിൽ നിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ രാജി വേണ്ടെന്നുമുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്.

സ​ജി ചെ​റി​യാ​ൻ ധാ​ർ​മി​ക​ത മു​ൻ​നി​ർ​ത്തി ഒ​രി​ക്ക​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​താ​ണ്. കേ​സു​ക​ളും തു​ട​ർ​ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച് നി​യ​മോ​പ​ദേ​ശം തേ​ടും. സ​ജി​യു​ടെ ഭാ​ഗം കേ​ൾ​ക്കേ​ണ്ട​താ​ണെ​ന്ന വാ​ദം ശ​രി​യാ​ണെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.എ​പ്പോ​ഴും രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ജോ​ലി​.

Leave a Reply

Your email address will not be published. Required fields are marked *