Your Image Description Your Image Description

കൊ​ച്ചി: വ​യ​നാ​ട്ടി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ഇ​ത് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണെ​ന്നും പെ​ട്ടെ​ന്നു​ള്ള ഹ​ര്‍​ത്താ​ല്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​യ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, വി.​എ. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നീ​രീ​ക്ഷ​ണം. ഹ​ര്‍​ത്താ​ലി​നെ എ​ങ്ങ​നെ​യാ​ണ് ന്യാ​യി​ക​രി​ക്കാ​ന്‍ ക​ഴി​യു​ക? വ​ലി​യ ദു​ര​ന്തം സം​ഭ​വി​ച്ച മേ​ഖ​ല​യി​ലാ​ണ് ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി​യ​ത്.

ദു​ര​ന്ത​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ഹ​ര്‍​ത്താ​ല്‍ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു. അ​ധി​കാ​ര​ത്തി​ല്‍ ഇ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫും ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി​യ​ത് എ​ന്തി​നാ​ണ്? ഹ​ര്‍​ത്താ​ല്‍ മാ​ത്ര​മാ​ണോ ഏ​ക സ​മ​ര​മാ​ര്‍​ഗ​മെ​ന്നും ഹൈ​ക്കോ​ട​തി വിമർശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *