Your Image Description Your Image Description

ആലപ്പുഴ : ‘സ്വകാര്യ ബസ്സുകളിൽ വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ല എന്ന പരാതിയിൽ കർശന നടപടിയുമായി ആലപ്പുഴ മോട്ടോർ വാഹന വകുപ്പ്. ആർടിഒ എ.കെ ദിലുവിൻ്റെ നിർദ്ദേശപ്രകാരം സ്കൂളുകൾക്ക് സമീപമുള്ള ബസ്സ് സ്റ്റോപ്പുകളിൽ ” ഒപ്പറേഷൻ നോൺ സ്റ്റോപ്പ്” എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധനനടത്തി.

പരിശോധനയിൽ കുട്ടികൾക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുകയും കുട്ടികളെ സ്ഥിരമായി കയറ്റാത്തതുമായി ബന്ധപ്പെട്ട് പരാതിയുള്ള ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ബസ്സ് ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി.

ഇന്നത്തെ പരിശോധനയിൽ ആലപ്പുഴ ആർട്ടി ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻ ഇൻസ്പെക്ടർമാരായ ബിജോയ് എസ്, രഞ്ജിത്ത് കെ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ മഫ്തിയിലും ഇത്തരത്തിലുള്ള ഷാഡോ പരിശോധന ഉണ്ടാകുമെന്ന് ആർടിഒ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *